
സ്പാനിഷ് കിംങ്സ് കപ്പ് സെമിഫൈനലിന്‍റെ ആദ്യപാദ പോരാട്ടത്തില്‍ വമ്പന്മാര്‍ക്ക് സമനില.വാശിയേറിയ മത്സരത്തില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടിയാണ് സമനില വഴങ്ങിയത്.
ലീഗില്‍ മികച്ച ഫോമിലുള്ള ബാഴ്സയെ ഞെട്ടിച്ച് ആറാം മിനിട്ടിലായിരുന്നു റയല്‍ ഗോള്‍ നേടിയത്. ലൂക്കാസ് വാസ്ക്വിസാണ് റയലിന് ഗോള്‍ നേടിക്കൊടുത്തത്.
എന്നാല്‍ 57ാം മിനിട്ടില്‍ മാല്‍കോമിലൂടെ ബാഴ്സ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. വലന്‍സിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ മെസി ആദ്യ പകുതിയില്‍ കളിക്കാതിരുന്നതും ബാഴ്സയ്ക്ക് തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here