
നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
സ്വകാര്യത ആവശ്യമാണെന്നും കേസില്‍ വനിതാജഡ്ജി തന്നെ വേണമെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും.
വിചാരണ വേഗത്തിലാക്കണമെന്നും സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here