കോഴിക്കോട്: കോഴിക്കോട് കെ.എസ്. ആര്‍.ടി സി ബസ് ടെര്‍മിനലില്‍ വച്ച് ബസ് തട്ടി സുരക്ഷാ ജീവനക്കാരന്‍ മരിച്ചു.

ബാലുശ്ശേരി സ്വദേശി പ്രകാശനാണ് മരിച്ചത്. സ്റ്റാന്‍റില്‍ നിര്‍ത്തിയിടാനൊരുങ്ങുന്നതിനിടെയാണ് ബസ് തട്ടിയത്. സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരണപ്പെട്ടു. ഭാര്യ അജിത, മക്കള്‍ പ്രജിത്ത്, അഭിജിത്ത്‌.