പിസി ജോര്‍ജ്ജ് പറഞ്ഞത് സത്യം. അധോലോക നായകന്‍ രവി പൂജാരി ഭീഷണിപ്പെടുത്തിപിസി ജോര്‍ജ്ജിനെ അധോലോക നായകന്‍ രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് തെളിവ്.

രവി പൂജാരിയുടെ കോള്‍ ലിസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചതില്‍ നിന്നാണ് പിസിയെ വിളിച്ചതിന് തെളിവ് ലഭിച്ചത്. പിസി ജോര്‍ജ്ജ് തന്നെയാണ് നേരത്തെ കൈരളി ടിവിയിലെ ഞാന്‍ മലയാളി ഷോയില്‍ രവി പൂജാരിയുടെ ഭീഷണിക്കോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബിഷപ്പ് കേസില്‍ നിലപാടെടുത്തതിന് രവി പൂജാരി വിളിച്ച്് തന്നെയും മക്കളെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായാണ് പിസി വെളിപ്പെടുത്തിയത്.

എന്നാല്‍ പൂജാരിയോട് താന്‍ പോടാ റാസ്‌കലേ എന്ന് മറുപടി പറഞ്ഞാതായും പിസി പറഞ്ഞിരുന്നു. രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും തന്നെ വിളിച്ച് പറ്റിച്ചതാകാമെന്ന സംശയവും പിസി പങ്കുവെച്ചിരുന്നു.

ആറ് തവണ കോള്‍ വന്നതായി പരിശോധനയില്‍ വ്യകത്മായിട്ടുണ്ട്. പിസിയുടെ വെളിപ്പെടുത്തലിനെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഭീഷണിക്കോള്‍ സത്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.