കഴിഞ്ഞ മൂന്നര മാസത്തിനുള്ളില്‍ ഇരുപതിടത്താണ് അമല്‍ മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകള്‍. ഹെല്‍മെറ്റ് ധാരിയായ ബൈക്ക് യാത്രക്കാരനാണ് മാല പൊട്ടിക്കുന്നതെന്നായിരുന്നു മാല നഷ്ടപ്പെട്ടവരുടെയെല്ലാം മൊഴി.
മാല പൊട്ടിച്ച ബൈക്കുകാരന്‍ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരതി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്പര്‍ വ്യക്തമല്ല. എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന.
മാല പൊട്ടിക്കല്‍ കേസുകളില്‍ അറസ്റ്റിലായ മുന്‍ കുറ്റവാളികളെ അന്വേഷിച്ചു. അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചെങ്കിലും മാലപൊട്ടിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
പ്രതിയെ കണ്ടെത്താനുമായില്ല. മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയായിരുന്നു പോലീസ് ചെയ്തത്. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു.
ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍ കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെതിയതാണ് വഴിത്തിരിവായത്. അമലിന്റെ ഫോട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി.
ഈ യുവാവ് ആറ് മാലകള്‍ ഇവിടെ പണയപ്പെടുത്തിയിട്ടുള്ളതായി സ്ഥാപനം സ്ഥിരീകരിച്ചു. എന്നാല്‍ അമലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയാണ് ചെയ്തത്. മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല.
അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല പ്രദേശത്തെ സജീവ ആര്‍െസ്എസ് പ്രവര്‍ത്തകനായ അമലിന്റേത്. വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ അമലിനു പിടിച്ചു നില്‍ക്കാനായില്ല.
പിന്നീട് പുറത്തു വന്നത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍.
വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്.പ്ലസ്ടുവാണ് അമലിന്റെ വിദ്യാഭ്യാസം.ജില്ലയില്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തി അറസ്റ്റിലായ RSS പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ RSS പ്രഖ്യാപിച്ച ശതം സമര്‍പ്പയാമിക്കും അമല്‍ മോഷണ മുതല്‍ നല്‍കിയിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.