പ്രളയത്തിൽ 12160 വ്യാപാരികൾക്ക് നാശനഷ്ടം; ധനമന്ത്രി തോമസ് ഐസക്

പ്രളയത്തിൽ 12160 വ്യാപാരികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്.

2019 മാർച്ച് 31നകം വായ്പയെടുക്കുന്ന വ്യാപാരികളുടെ പലിശ ഒരു വർഷത്തേക്ക് സർക്കാർ വഹിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

കെ.എം.എം.എൽ പരിസരത്ത് മലിമസമായ സ്ഥലം ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ സഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രളയത്തിൽ 12160 വ്യാപാരികൾക്കാണ് നാശനഷ്ടമുണ്ടായത്. ഇതിൽ ക്ഷേമനിധി അംഗങ്ങളായ 1130 പേരാണുള്ളത്.

മറ്റുള്ളവർക്കും ഇതേ മാനദണ്ഡ പ്രകാരം നഷsപരിഹാരം നൽകാൻ 20 കോടി അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലമറിയിച്ചു.

2019 മാർച്ച് 31നകം വായ്പയെടുക്കുന്ന വ്യാപാരികളുടെ വായ്പകളുടെ പലിശ ഒരു വർഷത്തേക്ക് സർക്കാർ വഹിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കെ.എം.എം.എൽ പരിസരത്ത് മലിമസമായ സ്ഥലം ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

വേനൽകാലത്ത് പവർ കട്ട് ഒഴുവാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈദ്യുതമന്ത്രി എം.എം മണിയും അറിയിച്ചു.

ഇതിനായി ദീർഘകാല കരാറിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങും. ഒപ്പം കേന്ദ്ര വിഹിതവും ഉറപ്പാക്കും.

കേന്ദ്ര നിലയങ്ങളിൽ നിന്ന് യൂണിറ്റിന് 4.03 രൂപക്കും സ്വകാര്യ ഉൽപാദകരിൽ നിന്ന് യൂണിറ്റിന് 4.36 രൂപയ്ക്ക് ദീർഘകാല കരാർ അടിസ്ഥാനത്തിലും വൈദ്യുതി എത്തിക്കുക.

ടൂറിസം രംഗത്തെ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. പിഴയും ശിക്ഷയും ഉറപ്പാക്കുന്നതാണ് അതോറിറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലമറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here