യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസ് വ്യാജരേഖയുണ്ടാക്കിയെന് ആരോപണവുമായി തളിപ്പറമ്പ് എം.എല്‍. എ ജെയിംസ് മാത്യു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെതെന്ന പേരില്‍ ഫിറോസ് നല്‍കിയത് വ്യാജമായി തയാറാക്കിയ കത്തെന്നാണ് ആരോപണം.

ഒരു മുതിര്‍ന്ന സിപിഐഎം നേതാവിന്റെ മകന്റെ നിയമനത്തിനെതിരെ ജെയിംസ് മാത്യു മന്ത്രിക്ക് കത്ത് നല്‍കിയിട്ടും നിയമനം നടത്തിയെന്നായിരുന്നു പികെ ഫിറോസിന്റ ആരോപണം

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനങ്ങളെക്കുറിച്ച് ജയിംസ് മാത്യു തദേശ മന്ത്രി എ.സി. മൊയ്തീന് നല്‍കിയ കത്തെന്ന പേരിലായിരുന്നു പി കെ ഫിറോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ താന്‍ നല്‍കിയ കത്തില്‍ ഒരു പേജ് വ്യാജമായി തയാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ജെയിംസ് മാത്യു എംഎല്‍എയുടെ ആക്ഷേപം.

താന്‍ മന്ത്രിക്ക് നല്‍കിയ യഥാര്‍ത്ഥ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമായിരുന്നു ജെയിംസ് മാത്യു മാധ്യമങ്ങളെ കണ്ടത്

ജെയിംസ് മാത്യുവിന്റെ കത്തിലെ അക്ഷരത്തിന്റ രൂപഘടനയും, പി കെ ഫിറോസ് ജെയിംസ് മാത്യുവിന്റെത് എന്ന പേരില്‍ പുറത്ത് വിട്ട കത്തിന്റെ രൂപ സാദൃശ്യവും തമ്മില്‍ പ്രത്യക്ഷത്തില്‍ വലിയ വ്യത്യാസം ഉണ്ട്.

വ്യാജരേഖ നിര്‍മ്മിച്ച ഫിറോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സ്പീക്കര്‍ക്കും പരാതി നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജെയിംസ് മാത്യു പറഞ്ഞു.

ഒരു മുതിര്‍ന്ന സിപിഐഎം നേതാവിന്റെ മകന്റെ നിയമനത്തിനെതിരെ ജെയിംസ് മാത്യു മന്ത്രിക്ക് കത്ത് നല്‍കിയിട്ടും നിയമനം നടത്തിയെന്നായിരുന്നു പി കെ ഫിറോസിന്റ ആരോപണം.

ആരോപണം സാധൂകരിക്കാള്‍ വ്യാജരേഖ തയ്യാറാക്കിയ പി കെ ഫിറോസ് ഇതൊടെ കൂടുംങ്ങും എന്ന് ഉറപ്പായി