തലസ്ഥാനത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം

തിരുവനന്തപുരം പേട്ടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം. ആക്രമണത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പേട്ട കവറടിയില്‍ എന്നലെ രാത്രി ചുവരെഴുതിക്കൊണ്ട് നിന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എസ് എസ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ദിനീത്, ശാരോണ്‍ എന്നിവരെ തിരുവനന്തപുരം ജനറല്‍ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here