ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി. ദേശീയ പാതയ്ക്കായി നേരത്തെ ഭൂമി ഏറ്റെടുത്തവരില്‍ നിന്നും വീണ്ടും സ്ഥലമേറ്റെടുക്കുമ്പോള്‍ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ കുപ്രചരണം നടത്തുന്നതായി രമേശ് ചെന്നിത്തല . ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു

കാസര്‍ഗോഡ് കളിയിക്കാവിള്ള ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകയിലെ അപര്യാപ്ത, അശാസ്ത്രീയമായ അലൈന്‍മെന്റ്‌റ് ജനങ്ങളില്‍ ആശങ്ക ഉണ്ടാകുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷത്തുനിന്നും വിഡി സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഇതിന് മറുപടി പറയെവയാണ് ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

നേരത്തെ സ്ഥലം ഏറ്റെടുത്തവരുടെ സ്ഥലം വീണ്ടൂം ഏറ്റെടുക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
സ്ഥലം ഏറ്റെടുക്കുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥരാരും സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാര പാക്കേജ് ഉറപ്പു വരുത്തുന്നില്ലന്ന് വിഡി സതീശന്‍ ആരോപിച്ചു

ദേശീയപാത അലൈന്‍മെന്റുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മഹാഭൂരിപക്ഷം പരാതികളും കഴമ്പുള്ളതല്ലെന്നും പരാതികള്‍ അപ്പപ്പോള്‍ത്തന്നെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വൃക്കമാക്കി.

ദേശീയ പാത വികസനം അട്ടിമറിക്കാന്‍ ചില സംഘടനകള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായി രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു . റോഡിന് ഇരുവശത്ത് നിന്നും തുല്യമായി സ്ഥലം ഏറ്റെടുക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം മുന്നോട്ട് വെച്ചു.

കടകള്‍ നഷ്ടമാകുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉയര്‍ന്നു വന്നു.
മുഖ്യമന്ത്രിയും , പിഡബ്ല്യു മന്ത്രിയും നല്‍കിയ മറുപടിയില്‍ തൃപ്തരായ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയില്ല

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here