പിസിസി അധ്യക്ഷന്മാരും പ്രചാരണസമിതി ചെയര്‍മാന്‍മാരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് എഐസിസി. അന്തിമ തീരുമാനം ഇന്ന് ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ഉണ്ടായി.

ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതിനുള്ള സാധ്യത മങ്ങി.   ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ പിസിസി അധ്യക്ഷന്മാരും പ്രചരണസമിതി ചെയര്‍മാന്‍മാരും മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന രീതി മാറ്റാനും,സ്‌ക്രീനിംഗ് കമ്മിറ്റികളില്‍ സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.