മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയങ്ങളോടെ പ്രിത്വിരാജിന്റെ ‘9’ പ്രദര്‍ശനത്തിനെത്തി

ഈ ലോകത്തിനപ്പുറത്തേക്കുള്ള കാഴ്ചകള്‍ പ്രേക്ഷന് സമ്മാനിച്ച് പൃത്വിരാജിന്റെ ‘9’ പ്രദര്‍ശനത്തിനെത്തി. ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

പരീക്ഷണ ചിത്രങ്ങളിലൂടെ കാഴ്ചകാര്‍ക്ക് പുതിയ ദൃശ്യാനുഭവം നല്‍കുകയാണ് 9 എന്ന് സംശയമില്ലാതെ പറയാം. ഒരു അച്ഛന്‍ മകന്‍ ബന്ധം ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇതിനുപുറമെ മലയാള സിനിമ ഇതുവരെ കാണാത്ത സയന്‍സ് ഫിക്ഷന്‍ എന്ന തലവും ‘9’ സിനിമയിലുണ്ട്. വി എഫ് എക്‌സിന്റെ മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

പൃഥ്വിരാജിനൊപ്പം മമത മോഹന്‍ദാസ്, വാമിക ഗബ്ബി മാസ്റ്റര്‍ അലോക്, പ്രകാശ് രാജ് എന്നിവരും മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് 9 നിര്‍മ്മിച്ചിരിക്കുന്നത്.

ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഉള്ള ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഡി ജെ ശേഖര്‍ ആണ്. അഭിനന്ദം രാമാനുജന്‍ ക്യാമറയും എഡിറ്റിങ് ഷമീര്‍ മുഹമ്മദ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here