പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി

കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീയക്ക് കീഴിലുള്ള നിര്‍മ്മാണ യൂണിറ്റായ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി.

ബേപ്പൂര്‍ തമ്പി റോഡില്‍ ഇടക്കിട്ട കോവിലകംപറമ്പില്‍ ശോഭനയുടെ വീടാണ് 53 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി നല്‍കിയത്.

പത്ത് വനിതകള്‍ അടങ്ങുന്ന ടീം പണി പൂര്‍ത്തിയാക്കിയ വീട് നിര്‍മ്മാണത്തിന് 4.25 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

ജനുവരി ആദ്യവാരത്തില്‍ കരുവിശ്ശേരിയിലെ അഗതിയായ നന്ദിനിയുടെ വീട് നിര്‍മ്മാണം നിര്‍വ്വഹിച്ചു കൊണ്ടാണ് ആദ്യ വീട് പൂര്‍ത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News