താമരശ്ശേരി ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് – തുഷാഗിരി റോഡ് യാഥാര്‍ത്ഥ്യമായി

താമരശ്ശേരി ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് – തുഷാഗിരി റോഡ് യാഥാര്‍ത്ഥ്യമായി.

കാപ്പാട് തുഷാരഗിരി ഹൈവെയുടെ രണ്ടാം റീച്ചായാണ് 5 കിലോമീറ്ററില്‍ പുതിയ റോഡ് നിര്‍മിച്ചത്. മന്ത്രി ജി സുധാകരന്‍ വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്യും
താമരശ്ശേരി ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തുഷാരഗിരി വരെ 5 കിലോമീറ്ററിലാണ് റോഡ് നിര്‍മിച്ചത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മാന്ദ്യവിരുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്14 കോടിരൂപ അനുവദിച്ചു. തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാര്‍ പ്രവൃത്തിക്ക് സാങ്കേതിക അനുമതി നല്‍കി.

2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആറു കോടി കൂടി അനുവദിച്ചാണ് ഹൈവെ യാഥാര്‍ത്ഥ്യമാക്കിയത്. 12 മീറ്റര്‍ വീതിയിലുള്ള ഇരുവരി പാതയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. നാട്ടുകാരുടെ പൂര്‍ണ സഹകരണമാണ് ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാവുന്ന റോഡ് യാഥാര്‍ത്ഥ്യമാക്കിയത്.

115 കുടുംബങ്ങള്‍ റോഡിനായി സ്ഥലം വിട്ടുകൊടുത്തു. 65 സെന്‍് സ്ഥലം വരെ സൗജന്യമായി നല്‍കിയവര്‍ ഇക്കൂട്ടത്തിലുണ്ട്. കാപ്പാട് തുഷാരഗിരി ഹൈവെയുടെ ഭാഗമായി തുഷാരഗിരി മുതല്‍ കോടഞ്ചേരി വരെയുള്ള 10 കിലോമീറ്റര്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ചിപ്പിലിത്തോട് – തുഷാരഗിരി പാത വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനം ആഘോഷമാക്കാന്‍ റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നാട്ടുകാര്‍ ആസൂത്രണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here