പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ റാഫേല്‍ കരാറിനെ ന്യായീകരിച്ച് മോദി; അവസാന പ്രസംഗത്തിലെങ്കിലും സത്യം പറയാമായിരുന്നുവെന്ന് പ്രതിപക്ഷം

ദില്ലി: പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ റാഫേല്‍ കരാറിനെ ന്യായീകരിച്ച് നരേന്ദ്രമോദി.

ഏത് കമ്പനിയ്ക്ക് ലാഭം ഉണ്ടാക്കാനാണ് റഫേല്‍ കരാറിനെ എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യകതമാക്കണം. പശ്ചിമ ബംഗാളില്‍ ചേര്‍ന്ന പ്രതിപക്ഷ സഖ്യം ദുഷിച്ച കൂട്ടമെന്നും മോദി. എന്നാല്‍ അനില്‍ അംബാനിയ്ക്ക് പ്രതിരോധ സേനയുടെ 30,000യിരം കോടി രൂപ മോഷ്ടിച്ച് നല്‍കിയ ശേഷമാണ് മോദി പ്രസംഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. വായുസേനയെ നവീകരിക്കുന്നത് തടയാനാണ് റഫേല്‍ ആരോപണത്തിലൂടെ ശ്രമം. കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യമുണ്ടെന്നും മോദി ആരോപിച്ചു.

സുഹൃത്തായ അനില്‍ അമ്പാനിയ്ക്ക് പ്രതിരോധ സേനയുടെ 30,000യിരം കോടി രൂപ മോഷ്ടിച്ച് നല്‍കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു.

പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റിലെ അവസാന പ്രസംഗത്തില്‍ കല്‍ക്കത്തയിലെ പ്രതിപക്ഷ സംഗമത്തിനെതിരെയും മോദി രംഗത്ത് എത്തി. കല്‍ക്കത്തയില്‍ കണ്ടത് ദുഷിച്ചകൂട്ടമാണ്. ഇതിനെ ജനം തള്ളി കളയും.

ഭരണഘടന ദുരുപയോഗം ചെയത് കോണ്‍ഗ്രസ് കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിട്ടത് കേരളം മറക്കില്ല. ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിച്ചത് കോണ്‍ഗ്രസാണന്നും മോദി ആരോപിച്ചു. പ്രസംഗത്തിന് ശേഷം നന്ദി പ്രമേയം ലോക്സഭ പാസാക്കി.

അതേ സമയം, അവസാന പ്രസംഗത്തിലെങ്കിലും മോദിയ്ക്ക് സത്യം പറയാമായിരുന്നുവെന്ന് പ്രതിപക്ഷം പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News