സ്‌കൂള്‍ ബസില്‍ ഗിയര്‍ ലിവറിന് പകരം മുള വടി; സംഭവമറിഞ്ഞത് അപകടത്തിന് ശേഷം

മുംബൈയിലെ പേര് കേട്ട പൊദ്ദാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കൊണ്ട് പോകുന്ന ബസ്സിലാണ് നിരുത്തരവാദിത്തപരമായ താല്‍ക്കാലിക സംവിധാനം പോലീസ് കണ്ടെത്തിയത്.

ബസ്സ് ഒരു സ്വകാര്യ കാറില്‍ നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഗിയര്‍ ബോക്‌സില്‍ ഘടിപ്പിച്ചിരിക്കുന്ന മുളവടിയിലെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സംഭവം നടക്കുമ്പോള്‍ കുട്ടികളും ബസ്സിലുണ്ടായിരുന്നു.

സ്വകാര്യ കാറിന്റെ ഉടമയുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തിയാണ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ രാജ്കുമാറിനെ ചോദ്യം ചെയ്തത്. ബസ്സിന്റെ സ്റ്റിയറിംഗിന്റെ കുഴപ്പം കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോള്‍ പരിശോധനക്കായി ബസ്സിനകത്ത് ചെന്നപ്പോഴാണ് ഈ അപൂര്‍വ കാഴ്ച പോലീസ് കണ്ടത്.

മൂന്ന് നാലു ദിവസം മുന്‍പ് ഗിയറിന്റെ കൈപ്പിടി ഒടിഞ്ഞു പോയെന്നും നന്നാക്കുവാന്‍ സമയം കിട്ടിയില്ലെന്നും രാജ്കുമാര്‍ പോലീസിനോട് പറഞ്ഞു. അത് കൊണ്ടാണ് തല്‍ക്കാലം ഗിയര്‍ ലിവറായി മുള വടി ഉപയോഗിച്ചതെന്നുമായിരുന്നു 21 വയസ്സുകാരനായ ഡ്രൈവറുടെ വിശദീകരണം.

ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News