സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയവും സഖ്യ ചര്‍ച്ചകളും ഈ മാസം പൂര്‍ത്തിയാക്കും. പിസിസി അധ്യക്ഷന്മാരും പ്രചരണസമിതി ചെയര്‍മാന്‍മാരും മത്സരിക്കില്ല. ഇതോടെ വടകരയില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 11 മുതല്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഇന്ന് ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഉടന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും.

പലതവണ തോറ്റവര്‍ക്ക് അവസരം നല്‍കില്ല. സഖ്യ ചര്‍ച്ചകളും ഉടന്‍ പൂര്‍ത്തിയാക്കും. പ്രചരണത്തിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കും. ഇത് വഴി സംസ്ഥാനങ്ങളിലെ പ്രചരണങ്ങള്‍ നിയന്ത്രിക്കുകയും പരിശോധിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ പിസിസി അധ്യക്ഷന്മാരും പ്രചരണസമിതി ചെയര്‍മാന്‍മാരും മത്സരിക്കില്ല. ഇതോടെ വടകരയില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫെബ്രുവരി 11 മുതല്‍ 14 വരെ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തകരുമായും നേതാക്കളുമായും സംവദിക്കും. മിനിമം വേതന വാഗ്ദാനം വ്യാപക പ്രചരണ വിഷയം ആക്കാനും പൗരത്വ ഭേദഗതി ബില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിഷയം ആക്കാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News