ശക്തമായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു

നോയിഡ: ശക്തമായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ആളുകളെ ഭീതിയിലാഴ്ത്തി കൊടുങ്കാറ്റുണ്ടായത്. വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.

നോയിഡയിലെ അലി ബര്‍ദിപുര്‍ ഗ്രാമത്തിലുണ്ടായ കൊടുങ്കാറ്റില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗ്രെയ്റ്റര്‍ നോയിഡയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകഗയാണ്.

ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ ഭാഗീകമായി തകരുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News