ബാങ്കിംഗ് ട്രേഡ് യൂണിയൻ നേതാവിന്‍റെ ആത്മഹത്യ-സമഗ്രാന്വേഷണം നടത്തണം; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും അവിടത്തെ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ.എസ്. ജയൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ബാങ്കിംഗ് മേഖലയിൽ ജീവനക്കാർ കടുത്ത ചൂഷണത്തിനും മാനസിക പീഢനത്തിനു ഇരയാകുന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരായ ഇടപാടുകാരേപ്പോലും പുറം തള്ളുന്ന നിലപാട് എസ്.ബി.ഐ.യുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായും വാർത്തകളുണ്ട്.  മിനിമം ബാലൻസില്ലാത്തതിനാൽ ഈടാക്കുന്ന സർവ്വീസ് ചാർജുകൾ ഇതിന് മകുടോദാഹരണമാണ്.

ഏറ്റവും ഒടുവിൽ നയി ദിശ എന്ന പേരിൽ ശാഖകൾ പലതും പ്രവർത്തി സമയം തന്നെ വെട്ടിക്കുറച്ച് ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് രാത്രി ഏറെ വൈകി ട്രെയിനിംഗ് കൊടുക്കുന്ന വാർത്ത കേട്ടുകേൾവി ഇല്ലാത്തതാണ്.

ഇടപാടുകാരുടെ അവകാശങ്ങൾ വെട്ടിക്കുറക്കുകയും ജീവനക്കാരുടെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൈകടത്തുകയും ചെയ്യുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്.

ഇതിനെതിരെ ശക്തമായി പ്രതികരിച്ച തൊഴിലാളി നേതാവായിരുന്നു ശ്രീ.എൻ.എസ്. ജയൻ. തൊഴിൽ സംബന്ധമായി ഏറെ പിരിമുറക്കത്തിലായിരുന്നു ജയൻ എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്.

അവർ മരണകാരണത്തെക്കുറിച്ച് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായമായ ഈ ആവശ്യം ഉടൻ പരിഗണിച്ച് മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം കൊടുക്കുക എന്ന നയവും ബാങ്കിംഗ് മേഖലയിൽ സിബിഐ  മാത്രമാണ് ഇതുവരെ നടപ്പിലാക്കാത്തത്.

ഇതുൾപ്പടെ മനുഷ്യവിഭവ ശേഷിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സാധാരണക്കാരായ ഇടപാടുകാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളും പുന:പരിശോധിക്കാൻ എസ്.ബി.ഐ.മാനേജ്മെന്റ് തയ്യാറാകണം.

ശ്രീ.എൻ.എസ്. ജയന്റെ ആശ്രിതർക്ക് നിയമനം നൽകാൻ അധികാരികൾ തയ്യാറാകണമെന്ന് CITU സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News