കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

റഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി മോദി സര്‍ക്കാര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി പ്രതിരോധ സെക്രട്ടറി.

പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേലില്‍ ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്. ‘ദ ഹിന്ദു’വാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ച് പ്രതിരോധ മന്ത്രിക്ക് പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ കുറിപ്പ് എഴുതിയതിനെ കുറിച്ച് തനിക്ക് ഓര്‍മയില്ലെന്നാണ് മോഹന്‍കുമാറിന്റെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട് 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News