മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കിടന്ന അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

മുംബൈ: വീടിനുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി.

സെന്‍ട്രല്‍ മുംബൈ മാഹിമിലെ എല്‍ ജെ റോഡില്‍ നിന്നും പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതനായ തെരുവോരത്ത് കുടില്‍ വച്ച് ഒരാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ഉറങ്ങുകയായിരുന്ന പിതാവ് എഴുന്നേറ്റ് നോക്കിയപ്പോള്‍ പെണ്‍കുഞ്ഞിനെ കാണാതാവുകയും തുടര്‍ന്ന് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് പത്ത് മണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി അതിക്രൂര ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായതായി പൊലീസ് കമ്മീഷണര്‍ വിക്രം ദേശ്മാന്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമ പ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News