ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തല്‍; സിപിഐഎം പോളിറ്റ്ബ്യൂറോയോഗം പുരോഗമിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ദില്ലിയില്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകള്‍ പരിശോധിക്കും. കേരളത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ണ്ട് കോലീബി സഖ്യം വീണ്ടും വന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം.ബിജെപിയുടെ വര്‍ഗിയ ഭരണത്തിന് മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ദില്ലിയില്‍ പുരോഗമിക്കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തും.

കേരളത്തില്‍ എല്‍ഡിഎഫിന് ഇത്തവണ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് യോഗത്തിന് മുമ്പായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇത് ചെറുക്കാന്‍ പല ഭാഗത്തും കോലീബി സഖ്യങ്ങള്‍ സജീവമാണന്നും അദേഹം ചൂണ്ടികാട്ടി. കോണ്‍ഗ്രസ്,ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍ ഇതിന് മറുപടി പറയണം.

ഇന്നും നാളെയുമായി രണ്ട് ദിവസമാണ് പോളിറ്റ്ബ്യൂറോയോഗം. അടുത്ത മാസം ആദ്യം ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിന്റെ അജണ്ടയും പോളിറ്റ്ബ്യൂറോയോഗം തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here