കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

നേരത്തെ കേസന്വേഷിച്ചിരുന്ന തൃക്കാക്കര എസിപി ഷംസ് സ്ഥലം മാറിപ്പോകുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എസിപി ഷംസിന് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.രവി പൂജാരിയെ പ്രതി ചേര്‍ത്തുള്ള കേസിന്റെ മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ചിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here