ഒരു കാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രോക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ രണ്ട് താരങ്ങള്‍. ഇരുവരുടെയും ജീവിതം വെള്ളിത്തിരയുടെ ഭാഗമായി.

മാദകറാണിമാരായി പ്രേക്ഷകരെ പുളകം കൊള്ളിച്ച ഒരു കാലഘട്ടത്തിന്റെ താരസുന്ദരികള്‍. കാലമെത്തും മുന്‍പെ അഭ്രപാളിയോടും ജീവിതത്തോടും പൊരുതി നില്‍ക്കാന്‍ മടിച്ച് കാലത്തിന്റെ യവനികയ്ക്ക് പിന്നിലേയ്ക്ക് മറഞ്ഞ സിനിമാ ലോകത്തിന്റെ സില്‍ക്കും സ്വന്തം ഷക്കീലയും.

ഒരേ കാലഘട്ടത്തില്‍ സിനിമയുടെ ഭാഗമായ ഇരു നായികമാര്‍ക്കുമിടയില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു.

2011 ല്‍ സില്‍ക്കിന്റെ ജീവിതം സിനിമയായി സ്‌ക്രീനിലെത്തിയപ്പോള്‍ കണ്ടത് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന വാശിയേറിയ മത്സരവും അകല്‍ച്ചയുമായിരുന്നു.

ഇവര്‍ക്കിടയിലെ മത്സരത്തെയും വാശിയെയും കുറിച്ച് നിരവധി കഥകള്‍ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ കഥകള്‍ക്കപ്പുറം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് ഷക്കീല.

സില്‍ക്കിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചറില്‍ വിദ്യാബാലനായിരുന്നു സില്‍ക്ക് സ്മിതയായി അഭിനയിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ സില്‍ക്കും ഷക്കീലയും തമ്മില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ചിത്രത്തില്‍ തന്നെ വേണ്ട രീതിയിലല്ല കാണിച്ചിരിക്കുന്നതെന്നാണ് ഷക്കീല പറയുന്നത്.

താനൊരിക്കലും സില്‍ക്ക് സ്മിതയുടെ സ്ഥാനം കൈയടക്കിയിട്ടില്ല. ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കിന്റെ എതിരാളിയായാണ് കാണിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സ്മിത ഷക്കീലയോട് പറയുന്നതായ ഡയലോഗ് സത്യമല്ലെന്നും എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് അഭിപ്രായം പറയാനാഗ്രഹിക്കുന്നില്ലെന്നും ഷക്കീല പറയുന്നു.

തന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നുവെന്നും ആ സിനിമയില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചതെന്നും ഷക്കീല പറഞ്ഞു. അതിനു ശേഷം അവര്‍ മരിക്കുകയാണ് ഉണ്ടായത്.

അതിനാല്‍ മത്സരിക്കേണ്ടി വന്നിട്ടില്ലെന്നും ഷക്കീല പറയുന്നു. 1995 ല്‍ പുറങ്ങിയ പ്ലേ ഗേളിലാണ് ഇരുവരും സഹോദരിമാരായി അഭിനയിച്ചത്.

ഷക്കീലയുടെ ആദ്യ വിജയ ചിത്രം കൂടിയായിരുന്നു പ്ലേ ഗേള്‍. ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.