പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന ഒറ്റ വേഷത്തിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചെടുത്ത നടന്‍ ആണ് ഷറഫുദ്ദീന്‍.

നീയും ഞാനും എന്ന ചിത്രത്തിലെ നായകന്‍ വേഷം വരത്തനിലെ വെറുപ്പ് ഉണ്ടാക്കുന്ന വില്ലന്‍ വേഷം എന്നിവയിലൂടെ താന്‍ ഹാസ്യതാരത്തിനപ്പുറം മികച്ച ഒരു നടന്‍ ആണെന്നും തെളിയിച്ചിരുന്നു.

ഇപ്പോള്‍ അദ്ദേഹം ഒരു കോളെജില്‍ അതിഥിയായി എത്തിയ വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഷറഫുദ്ദീന്‍ എത്തിയപ്പോള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പരസ്പരം തര്‍ക്കത്തിലും തല്ലിലും ആയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ തിരികെ പോകാറാണ് പതിവ്.

പക്ഷേ ഇവിടെ അവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായി അവരുടെ ഇടയില്‍ക്കൂടെ മാസായി അദ്ദേഹം കടന്നുവരികയാണ് ചെയ്തത്.