248 കായികതാരങ്ങള്‍ കൂടി സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്; റാങ്ക് ലിസ്റ്റ് കാണാം

സർക്കാർ സർവീസിൽ 248 കായികതാരങ്ങളെ നിയമിക്കാൻ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ചു വർഷം കായികതാരങ്ങൾക്ക്‌ സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌.

രണ്ടു മാസത്തിനകം നിയമനം നൽകി തുടങ്ങും. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ മുടങ്ങിയ നിയമനമാണ്‌ ഇതിലൂടെ നടത്തുന്നത്‌.

മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്ന റാങ്ക്‌ പട്ടികയാണ് സർക്കാർ പ്രസിദ്ധീകരിച്ചത്.

ഇതിൽ നിന്നുമാണ് 248 കായികതാരങ്ങളെ നിയമിക്കുക.

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ മുടങ്ങിയ നിയമനമാണ്‌ ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്‌.

വ്യക്തിഗത ഇനങ്ങളിൽ നിന്നുള്ള 25 പേർക്കും ടീമിനങ്ങളിൽ നിന്നുള്ള 25 പേർക്കുമാണ്‌ ഓരോ വർഷവും ജോലി നൽകുക. ചിലർ ഒന്നിലേറെ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌.

ഏതു ലിസ്‌റ്റിലാണോ ആദ്യം ഉൾപ്പെട്ടത്‌ എന്ന മുൻഗണനയിലാകും അവർക്ക്‌ നിയമനം നൽകുക. നിലവിൽ പ്രതിഷേധവുമായി രംഗത്തെത്തിയ കായികതാരങ്ങൾക്കുൾപ്പെടെയാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.

അന്താരാഷ്‌ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ മികവു കാട്ടിയവരിൽ നിന്നാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അന്തർ സർവകലാശാല മത്സരങ്ങളിലെ മുന്നാം സ്ഥാനമായിരുന്നു ഏറ്റവും കുറഞ്ഞ യോഗ്യത.

റാങ്ക്‌ലിസ്‌റ്റിൽ ഉൾപ്പെട്ട കായികതാരങ്ങൾക്ക്‌ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള സ്ഥാനം നിശ്ചയിക്കും.

സ്‌പോട്‌സിൽ തുടരേണ്ടവരെ സൂപ്പർ ന്യൂമററിയായി സൃഷ്‌ടിക്കുന്ന തസ്‌തികകളിലാകും നിയമിക്കുക.

കായികരംഗത്ത് നിന്ന്‌ വിരമിക്കുകയോ 35 വയസ്സ്‌ തികയുകയോ ചെയ്‌തവരെ ഇതിൽ ഏതാണോ ആദ്യം എന്ന മുറയ്‌ക്ക്‌ റഗുലർ തസ്‌തികകളിൽ നിയമിക്കും.

ഏഷ്യൻ ഗെയിംസ്‌, ഒളിമ്പിക്‌സ്‌ എന്നിവയിൽ ഉൾപ്പെടാത്ത കായിക ഇനങ്ങളിൽ നിന്നുള്ളവർക്ക്‌ ഒരു വർഷം ഒരു തസ്‌തിക എന്ന കണക്കിൽ അനുവദിച്ചിട്ടുണ്ട്‌.

ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക്‌ വർഷം രണ്ടു തസ്‌തികയും മാറ്റിവെച്ചിരിക്കുന്നു. എൽഡിഎഫ്‌ സർക്കാർ ഇതുവരെ 169 കായികതാരങ്ങൾക്കാണ് നിയമനം നൽകിയിട്ടുള്ളത്.

കേരളാ പൊലീസിൽ ഡിപ്പാർട്ട്‌മെന്‍റ് ടീം രൂപീകരിക്കാൻ 11 കായിക ഇനങ്ങളിലായി കായികതാരങ്ങളെ നിയമിക്കാൻ 146 ഹവിൽദാർ തസ്‌തിക രൂപീകരിച്ചും ഉത്തരവായിട്ടുണ്ട്‌.

റാങ്ക് ലിസ്റ്റ് കാണാം..

rank list

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News