പരുക്കേറ്റ നക്‌സലിന് രക്തം നല്‍കി ജവാന്‍; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ഒരു സിആര്‍പിഎഫ് ജവാന്റെ പ്രവര്‍ത്തിയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. കാരണം മറ്റൊന്നുമല്ല പരിക്കേറ്റ ഒരു നക്‌സലിന്റെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം നല്‍കി സഹായിച്ച പ്രവര്‍ത്തിയാണ് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത്.

നക്‌സലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കോബ്ര സംഘത്തിലെ ഒരു ഓഫീസറാണ് രാജ് കമല്‍. അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന ഒരു ആക്രമണത്തിലാണ് നക്‌സലിന് ഗുരുതരമായ പരുക്ക് പറ്റിയത്. വെടിവെപ്പില്‍ പരുക്കേറ്റ ഇയാളെ റാഞ്ചിസ് രാജേന്ദ്ര ഇന്‍സ്റ്റുറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുദ്ധം ചെയ്ത് മാത്രമല്ല നന്മ കൊണ്ടും നാടിന്റെ ഹീറോ ആകാം എന്ന് തെളിയിച്ച അദ്ദേഹത്തിന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News