ആര്‍ത്തവത്തെ പറ്റി മടിയില്ലാതെ സംസാരിക്കാന്‍ പുതിയ ഇമോജി; പരസ്യത്തിലെ നീലത്തുള്ളിക്ക് പകരം ചുവന്ന തുള്ളി

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സമൂഹത്തില്‍ ആര്‍ത്തവ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തി പകരുകയാണ്. ഈ മാറ്റത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച വളരെയെറെ ഉപകാരപ്രദമായിരുന്നു.

ഇപ്പോള്‍ ഇത്തരത്തിലുള്ള സംഭാഷണം ജനസകീയമാക്കാന്‍ ഒരു ഇമോജിയും പുറത്തെത്തിയിരിക്കുകയാണ്. ചുവന്ന ഒരു തുള്ളിയുടെ ചിത്രമാണ് ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം ട്രന്‍ഡിംഗ് ആവുകയാണ്.

ആര്‍ത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയ ആണെന്നും അത് മറച്ചു പിടിക്കേണ്ട ഒന്നല്ല എന്നും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണലിന്റെ ക്യാപയിനില്‍ 55000 പേര്‍ പിന്തുണച്ചതിന്റെ ഫലമാണ് ഈ ഇമോജി സാനിറ്ററി നാപ്കിന്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന നിലത്തുള്ളിക്ക് പകരമാണ് ഇവിടെ ചുവന്ന തുള്ളി എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here