അടുത്ത പ്രവേശനോത്സവത്തോടെ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച സമ്പൂര്‍ണ്ണ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്രവാളത്തോളം ഉയര്‍ന്ന് ചിന്തിക്കാനും സര്‍ഗശേഷി ഉണര്‍ത്താനും കുട്ടികളെ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസം. ഇത്തരമൊരു പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഏറ്റവും മികച്ച പാഠ്യപദ്ധതി കേരളത്തിന്റെതാവണം. ഏറ്റവും നല്ല പഠനം നടക്കുന്നത് എവിടെയാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണെന്ന ഉത്തരം കിട്ടുന്ന വിധം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ ഒരുപോലെയാണ് സര്‍ക്കാര്‍ കാണുന്നത്. വിദ്യാര്‍ഥികളുടെ യഥാര്‍ഥ കഴിവിനെ പൂര്‍ണ്ണമായി വളര്‍ത്തുന്നത് ആയിരിക്കണം വിദ്യാഭ്യാസം.

ശാസ്ത്രീയരീതിയില്‍ വിദ്യാഭ്യാസത്തെ മാറ്റലാണ് സര്‍ക്കാര്‍ ലക്ഷൃമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുസ്തകപ്രദര്‍ശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News