രണ്ടാമത് കൃതി സാംസ്‌ക്കാരികോത്സവത്തിന് കൊച്ചിയില്‍ തിരിതെളിഞ്ഞു

ആറു ലക്ഷത്തില്‍പ്പരം പുസ്തകങ്ങളും സാഹിത്യ കലാലോകത്തെ പ്രഗത്ഭര്‍ നയിക്കുന്ന ചര്‍ച്ചകളും കലാപരിപാടികളുമായി രണ്ടാമത് കൃതി സാംസ്‌ക്കാരികോത്സവത്തിന് കൊച്ചിയില്‍ തിരിതെളിഞ്ഞു.

പ്രളയാനന്തര പുനര്‍ നിര്‍മ്മിതിയിലൂന്നി കേരള 2.0 എന്ന പ്രമേയത്തിലാണ് ഇക്കുറി വിജ്ഞാനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കൃതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഭാവിയിലേക്കൊരു മടക്കയാത്ര എന്ന പ്രമേയത്തില്‍ നാലു വേദികളിലായാണ് ഇത്തവണ കൃതി ഒരുക്കിയിരിക്കുന്നത്. ഒന്നാം വേദിയില്‍ കലാലോകത്തെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും രണ്ടില്‍ ഭക്ഷ്യ മേളയും മൂന്നില്‍ പുസ്തക പ്രദര്‍ശനവും നാലില്‍ വിജ്ഞാനോത്സവവുമാണ് ഒരുക്കിയിട്ടുള്ളത്.

പുസ്തകങ്ങള്‍ക്കു മാത്രം 250 ലേറെ സ്റ്റാളുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പുസ്തകോത്സവത്തിന് പുറമെ വിജ്ഞാനോത്സവവും സംഘടിപ്പിക്കുന്നു എന്നതാണ് കൃതിയുടെ പ്രധാന ആകര്‍ഷണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൃതി സാംസ്‌ക്കാരികോത്സവം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കഥാകൃത്ത് ടി പദ്മനാഭനെ ചടങ്ങില്‍ ആദരിച്ചു.അടിസ്ഥാന സൗകര്യം,പരിസ്ഥിതി,സംസ്‌ക്കാരം,സ്വാതന്ത്ര്യം,ലിംഗ നീതി തുടങ്ങിയ വിഷയങ്ങളില്‍ എ!ഴുപതോളം സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്.ദിവസവും വൈകീട്ട് പ്രധാന വേദിയില്‍ കലാപരിപാടികളും അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here