മദ്യലഹരിയില്‍ ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ സുഹൃത്ത് കുത്തിക്കൊന്നു

ദില്ലിയില്‍ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ ഭാര്യയുടെ മുന്നില്‍വെച്ച് കുത്തിക്കൊന്നു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 34 വയസുള്ള ദീപക്കാണ് കൊല്ലപ്പെട്ടത്.

ഹരിദ്വറില്‍ നിന്നുള്ള യാത്ര കഴിഞ്ഞ് ബുധനാഴ്ച തിരിച്ചെത്തിയ ദീപകിനെ കാണാനാണ് സുഹൃത്തുക്കള്‍ എത്തിയത്. ഭക്ഷണത്തിന് പിന്നാലെ മദ്യപിക്കുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

ദീപകിനെ കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here