കേജരിവാളിന് നേരെ സംഘപരിവാര്‍ ആക്രമണം; സംഘത്തില്‍ വടികളും കല്ലുകളുമായെത്തിയ നൂറോളം പേര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം.

ഔട്ടര്‍ ദില്ലിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് നൂറോളം ബിജെപി പ്രവര്‍ത്തകര്‍ കേജരിവാളിന് നേരെ ആക്രമണം നടത്തിയത്. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണത്തില്‍ കേജരിവാള്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ കേജരിവാളിന് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

2018 നവംബറിലും കേജരിവാളിനെതിരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തെ എഎപി അപലപിച്ചു.

മുഖ്യമന്ത്രിക്ക് സുരക്ഷയെരുക്കാനാകാത്ത ഡല്‍ഹി പൊലീസ് എങ്ങനെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് എഎപി ചോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News