ശാരദാ-റോസ‌്‌വാലി ചിട്ടിത്തട്ടിപ്പ‌്: കൊൽക്കത്ത പൊലീസ‌് കമീഷണറെ ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: ശാരദാ-റോസ‌്‌വാലി ചിട്ടിത്തട്ടിപ്പ‌് കേസുകളുമായി ബന്ധപ്പെട്ട‌് കൊൽക്കത്ത പൊലീസ‌് കമീഷണർ രാജീവ‌് കുമാറിനെ സിബിഐ ശനിയാഴ‌്ച ഷില്ലോങിൽ ചോദ്യംചെയ്യും. തൃണമൂൽ കോൺഗ്രസ‌് മുൻ എംപി കുണാൽ ഘോഷിനോടും ശനിയാഴ‌്ച ഷില്ലോങിൽ എത്താൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട‌്.

ചോദ്യംചെയ്യലിന‌് വിധേയനാകുന്നതിനായി വെള്ളിയാഴ‌്ച തന്നെ രാജീവ‌് കുമാർ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലെത്തി. തൃണമൂലിൽനിന്ന‌് പുറത്താക്കപ്പെട്ട കുണാൽ ഘോഷ‌് കൈമാറിയ 91 പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാകും രാജീവ‌് കുമാറിനെ സിബിഐ മുഖ്യമായും ചോദ്യംചെയ്യുക.

ചിട്ടിത്തട്ടിപ്പുകൾ അന്വേഷിക്കുന്നതിന‌് മമത സർക്കാർ രൂപം നൽകിയ പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ‌് കുമാർ. കേസ‌് ഏതെല്ലാം വിധത്തിൽ രാജീവ‌് കുമാർ അട്ടിമറിച്ചുവെന്ന‌് വിശദമാക്കുന്നതാണ‌് കുണാൽ ഘോഷിന്റെ കത്ത‌്.

രാജീവ‌് കുമാറിനെ ശനിയാഴ‌്ച സിബിഐ ചോദ്യംചെയ്യാനിരിക്കെ കൊൽക്കത്തയിൽ ബംഗാൾ പൊലീസ‌് സിബിഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വർ റാവുവിന്റെ ഭാര്യയുടെ സ്ഥാപനങ്ങളിൽ റെയ‌്ഡുനടത്തി.

റാവുവിന്റെ ഭാര്യയുടെ കമ്പനിയായ എയ‌്ഞ്ചലീന മെർക്കന്റൈൽ ലിമിറ്റഡ‌ിന്റെ കൊൽക്കത്തയിലെ ഓഫീസുകളിലാണ‌് റെയ‌്ഡ‌് നടത്തിയത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News