ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം കയ്യോടെ പിടിക്കപ്പെട്ടു; രക്ഷപ്പെടാന്‍ മുല്ലപ്പള്ളി കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി

ദില്ലി: ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം കയ്യോടെ പിടിക്കപ്പെട്ടതില്‍ നിന്ന് രക്ഷപ്പെടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മൂന്നു പഞ്ചായത്തില്‍ ബിജെപി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയത് തെറ്റായെന്ന് പറയാന്‍ എന്ത് കൊണ്ട് കോണ്‍ഗ്രസ് തയ്യാറുകുന്നില്ല? കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് സഖ്യമെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കണം.

എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കാതെ സിപിഐഎം ബിജെപി ബന്ധമെന്ന പ്രചാരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്ത് ഇറങ്ങിയത് ഇനിയും ഈ ബന്ധം തുടരുമെന്ന സൂചനയാണ് നല്‍കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് -ആര്‍എസ്എസ് രഹസ്യബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് കൊല്ലം മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി മുല്ലപ്പള്ളി ഉന്നയിച്ച ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News