മുദ്രാവായ്പ തട്ടിപ്പു കേസില്‍ പ്രമുഖ സിനിമ – സീരിയല്‍ നടന്‍ അറസ്റ്റില്‍

തൃശ്യൂര്‍: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത സീരിയല്‍ താരം അറസ്റ്റില്‍. ലക്ഷങ്ങളാണ് ഇയാള്‍ പലരില്‍ നിന്നും തട്ടിയെടുത്തത്.

സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ വിജോ പി. ജോണ്‍സണ്‍ (33) ആണ് അറസ്റ്റിലായത്.

സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും തട്ടിപ്പുകള്‍ നടത്തുന്ന ഇയാള്‍ക്കെതിരേ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. .മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയില്‍ നിന്നാണ് പണം തട്ടിയത്

ഇയാള്‍ വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കുകയും ആദ്യഘട്ടത്തിലാവശ്യമായ പണം ചെലവാക്കുകയും ചെയ്തു. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News