തിരുവനന്തപുരം പൂജപ്പൂരയില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ കൗശലത്തോടെ വലയിലാക്കിയ ട്രാഫിക്ക് പോലീസുകാരെ ആദരിച്ചു. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ബിജുകുമാര്‍, ശരത് എന്നീ പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആദരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ,ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം ചേര്‍ന്നു

തിരുവനന്തപുരം പൂജപ്പുരയില്‍ വഴിചോദിക്കാനെന്ന വ്യാജ്യേന വയോധികയുടെ മാല കവര്‍ന്ന ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കുടുക്കിയത് ട്രാഫിക്ക് പോലീസുകാരായ രണ്ട് ഉദ്യോഗസ്ഥരുടെ കൗശലമാണ് .

ട്രാഫിക്ക് ഉദ്യോഗസ്ഥനായ ബിജുവിന് പ്രതി ഓടിച്ച് പോയ വാഹനം കണ്ട് സംശയം തോന്നിയതാണ് പൂജപ്പുര സ്വദേശിയായ സജീവ് വലയിലാവന്‍ കാരണം.സംഭവത്തെ പറ്റി ട്രാഫിക്ക് ഉദ്യോഗസ്ഥനായ ബിജു പറയുന്നതിങ്ങനെ

സിറ്റി കണ്‍ട്രോണ്‍ റൂമില്‍ നിന്ന് ലഭിച്ച അറിയിപ്പ് വെച്ച് നോക്കുമ്പോള്‍ പ്രതി ഇത് തന്നെയാണെന്ന് എനിക്ക് സംശയം ഉണ്ടായി.എന്നാല്‍ എന്നെക്കാള്‍ കായികബലമുളള പ്രതിയെ എനിക്ക് ഒറ്റക്ക് കീഴടക്കാനാവില്ലെ. അതിനാല്‍ അയാളെ ഞാന്‍ സംശയിക്കുന്നുണ്ടെന്ന് തോന്നല്‍ വരാത്ത വിധത്തില്‍ ഹെല്‍മറ്റ് വെക്കാത്തതെന്തന്ന് ചോദിച്ചു.

വാഹന പരിശോധനയുടെ ഭാഗമായി ഒന്ന് സ്റ്റേഷന്‍ വരെ വരാമോ എന്ന് ചോദിച്ചു. മോഷ്ടാവിന് എന്റെ പെരുമാറ്റത്തില്‍ സംശയം വരാതിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ കയറ്റിയതോടെ മറ്റ് പോലീസുകാരുടെ സഹായത്തോടെ പ്രതി സജീവിനെ കസ്റ്റഡിലെടുത്തു.

പ്രതി സജീവ് ഒരാഴ്ച്ചക്കിടെ മൂന്ന് മാല മോഷണമാണ് നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. പ്രതികളെ കണ്ടത്താന്‍ സഹായിച്ച ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥരായ ബിജുവിനെയും, ശരത്തിനെയും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ ആദരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ,ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം ചേര്‍ന്നു.