ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനും തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍(സിഐടിയു) ജോയിന്റ് സെക്രട്ടറിയുമായ മണക്കാട് പൂവാങ്കല്‍ പി ഐ സാബു അന്തരിച്ചു. 58 വയസായിരുന്നു.

ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടക്കും.

1982 മുതല്‍ ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുറച്ചു നാള്‍ ദേശാഭിമാനി കോട്ടയം യൂണിറ്റില്‍ പ്രൂഫ് റീഡറായും സേവനം അനുഷ്ഠിച്ചു.

ദേശാഭിമാനി ലേഖകനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെയാണ് 37 വര്‍ഷമായി തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് ചുമതലയും നിര്‍വഹിച്ചിരുന്നത്.

സിപിഐ എം തൊടുപുഴ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ മണക്കാട് ബ്രാഞ്ച് അംഗവുമാണ്. പൂവാങ്കല്‍ പരേതനായ കുഞ്ഞാപ്പന്റെയും കമലമ്മയുടെയും മകനാണ്. ശോഭനകുമാരിയാണ് ഭാര്യ. അഭിജിത്,അഭിഷേക് എന്നിവര്‍ മക്കളാണ്.