മോദി സര്‍ക്കാറിന്‍റെ അ‍ഴിമതി തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കണമെന്ന് രാഹുല്‍ ഗാന്ധി; ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 25 നുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം

ദില്ലി : മോദി സര്‍ക്കാറിന്‍റെ റഫാല്‍ അ‍ഴിമതി തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കണമെന്നും സർക്കാറിന്റെ അഴിമതിയിലൂന്നിയ പ്രചാരണം ശക്തമാക്കണമെന്നും രാഹുൽ ഗാന്ധിയുടെ നിർദേശം. ഫെബ്രുവരി 25നകം ലോക്സഭാ സ്ഥാനാർത്ഥി പട്ടിക സമർപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് രാഹുല്‍ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

130 ൽ അധികം സീറ്റ് ലക്ഷ്യമാക്കിയുള്ള മിഷൻ 2019 എന്നതിൽ ഊന്നിയായിരുന്നു യോഗത്തിന്റെ ചർച്ച. ഓരോ സംസ്ഥാനത്തെയും നേതാക്കളുമായി രാഹുൽ ഗാന്ധി വെവ്വേറെയും ചർച്ച നടത്തി. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യസാധ്യതകളും പ്രചരണ ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തി.

തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മുമായി സഖ്യ ചർച്ച നടത്തിയിട്ടില്ലെന്ന്  ബംഗാൾ കോൺഗ്രസും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്റ് തയ്യാറാക്കിയ മാര്‍ഗരേഖയും യോഗത്തിൽ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News