സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ജയന്‍ ആദിത്യന്റെയും വിവാഹം, നടിയുടെ മുന്‍ ഭര്‍ത്താവും ഛായാഗ്രഹകനുമായ ലോവല്‍ ആഘോഷിച്ചത് കേക്ക് മുറിച്ചായിരുന്നു.

വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ഇരുവരും പ്രതികരണങ്ങളുമായി കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ രംഗത്തെത്തുകയാണ്. ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വ്യക്തമായ മറുപടിയാണ് ഇരുവരും ജെബിയിലൂടെ പറയുന്നത്.

ബാധ ഒഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ കേക്ക് മുറിച്ചത്. ലോവെലിന് അന്ന് ഒപ്പം കേക്ക് മുറിച്ചു ആഘോഷിച്ചവര്‍ തന്നെ പിന്നീട് വിളിച്ചു മാപ്പു ചോദിച്ചെന്നും ആദിത്യ ജെബി ജംഗ്ഷനില്‍ പറഞ്ഞു. പലര്‍ക്കും കേക്ക് മുറിയുടെ കാരണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു.

”ഇവരെക്കാള്‍ വലിയ നടന്‍മാരുടെ തോളില്‍ കൈയുമിട്ട്, അവര്‍ക്കിട്ട് പണിയും കൊടുക്കും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ല. ഇവരുടെ പണി ഇതാണ്. മറ്റുള്ളവരുടെ കാര്യം തിരക്കാന്‍ ഒരു സന്തോഷം. അത്രയുള്ളൂ.”- ആദിത്യന്‍ പറയുന്നു.