മൊബൈലില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു; ഒറ്റ ക്ലിക്കില്‍ പോയത് 60,000 രൂപ

സാങ്കേതിക രംഗം വളരുന്നതിനൊപ്പം അത് വഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്. വ്യാജ ആപ്പുകളും സോഫ്റ്റവെയറുകളും വഴി കബളിപ്പിക്കപ്പെട്ടവര്‍ അനേകമാണ്. ഇപ്പോള്‍ ഗുഡ്ഗാവില്‍ ഒരാള്‍ക്ക് ഇങ്ങനെ നഷടപ്പെട്ടത് 60,000 രൂപയാണ്.

തന്റെ സ്മാര്‍ട്ട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ്, ഇതിന് ശേഷം ഫോണില്‍ ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ആവുകയും ചെയ്തു. അങ്ങനെ ഹരീഷ് ചന്ദ്രന്‍ എന്ന 52കാരന് നഷ്ടമായത് 60,000 രൂപയാണ്.

ഇന്‍കം ടാക്‌സില്‍ നിന്നുള്ള സന്ദേശമെന്ന് കരുതിയാണ് അദ്ദേഹം ലിങ്കില്‍ ക്ലിക്ക് ചെയ്തത്. ഇത്തരം ലിങ്കുകള്‍ മെയിലുകള്‍ വഴിയും പ്രചരിക്കുന്നുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News