ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ബംഗാളില്‍ ബിജെപി, തൃണമൂല്‍ വിരുദ്ധവോട്ടുകള്‍ ഏകീകരിക്കും. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളുമായി സഖ്യമില്ല.കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരുന്നത് ഉറപ്പാക്കാനും രണ്ട് ദിവസമായി ദില്ലിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ടി നയം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.

ദേശിയ തലത്തില്‍ രാഷ്ട്രിയ സഖ്യമില്ല.സംസ്ഥാനസഖ്യങ്ങളെകുറിച്ച് അതാത് സംസ്ഥാനഘടകളുടെ നിലപാട് പരിശോധിച്ച് കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനം കൈകൊള്ളും.

ബംഗാളിലെ രാഷ്ട്രിയ നിലപാട് ജനറല്‍ സെക്രട്ടറി ഇങ്ങനെ വിശദീകരിച്ചു.

ജയസാധ്യതയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക.

റഫേലില്‍ സംയുക്ത പാര്‍ലമെന്റി സമിതി അന്വേഷണമാവശ്യപ്പെട്ട് പോളിറ്റ്ബ്യൂറോ ബഡ്ജറ്റ് സമ്മേളനം സമാപിക്കുന്നത് മുമ്പ് സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ദേശിയസുരക്ഷ നിയമം പ്രയോഗിച്ചത് പിന്‍വലിക്കണമെന്നും പി.ബി പറഞ്ഞു.