ജീവകാരുണ്യ പ്രവർത്തനത്തിൽ വ്യത്യസ്തരായി “സ്നേഹ നാണയം” പദ്ധതിയുമായി കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്.

ഒരു ദിവസം ഒരു കുടുംബത്തിൽ നിന്ന് ഒരു രൂപ വീതം മാസാവസാനം കുടുംബശ്രീ മുഖേന ശേഖരിച്ച് ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ച് പഞ്ചായത്തിൽ പ്രയാസമനുഭവിക്കുന്നവരുടെ അപേക്ഷ സ്വീകരിച്ച് അർഹതയുള്ളവർക്ക് സഹായമെത്തിക്കുന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു.