ലൈംഗിക സംതൃപ്തിക്കായി ഷൂ മോഷണം; മധ്യവയസ്‌കന്‍ പിടിയില്‍

ലൈംഗിക സംത്യപ്തിക്ക് വേണ്ടി സ്ത്രീകളുടെ ഷൂകള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍. കിഴക്കന്‍ ജപ്പാനിലെ താജേഗിയിലെ മക്കോട്ടോ എന്‍ഡോ എന്നയാളാണ് പിടിയിലായത്.

യുവതികളുടെ എഴുപത് ജോഡി ഷൂസുകള്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്.

ഉപയോഗിച്ച് പഴകിയ ഷൂസുകളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം ലൈംഗിക സംതൃപ്തി നല്‍കിയിരുന്നതായി ഇയാള്‍ പറയുന്നു. മറ്റെന്തെങ്കിലും ആവശ്യത്തിന് എന്ന വ്യാജേന ഹോസ്റ്റലുകളിലും വീടുകളിലും എത്തി ഷൂസ് മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

ഷൂസുകള്‍ മോഷണംപോകുന്നെന്ന പരാതിയെത്തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News