സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററാണ് സൗമ്യ. ഇന്ന് വൈകുന്നേരം 4 മണിക്ക് വൈറ്റില പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

നടന്‍ ദിലീപ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ദിലീപിനെ കൂടാതെ സിനിമാ രംഗത്തു നിന്നും കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം,തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ കുറച്ച് പേര്‍ മാത്രമെ പങ്കെടുത്തുള്ളു.ലളിതമായ ചടങ്ങാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News