ആദ്യ ഓപ്പറേഷനിലെ അശ്രദ്ധ കാരണം വീണ്ടും ഓപ്പറേഷന്‍; യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തു

ഹൈദരാബാദ്: ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തു. നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.

പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്താനായത്.

എക്‌സറേയിലൂടെ കത്രിക കണ്ടെത്തുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

തങ്ങള്‍ രോഗികള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാലാണ് പിഴവ് മനസിലാക്കി കത്രിക പുറത്തെടുത്തതെന്നും ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News