
നോ മോര്‍ മോദി, മോദി നെവര്‍ എഗെയ്ന്‍, മോദി നോ എന്‍ട്രി, മോദി ഈസ് എ മിസ്‌റ്റേക്ക് ഇവയൊന്നും ഫെയ്‌സ്ബുക്ക് ഹാഷ്ടാഗുകള്‍ അല്ല. ആന്ധ്രയിലെ റോഡ് സൈഡുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫഌക്‌സ് ബോര്‍ഡുകളിലെ വാചകമാണ്.
ആന്ധ്രയിലെത്തുന്ന മോദിക്കെതിരെ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. ടിഡിപിയാണ് മോദിക്കെതിരെ ഇത്തരം ഫളക്‌സുകള്‍ ഉയര്‍ത്തിയത്.
മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു തന്നെയാണ് ഈ പ്രതിഷേധത്തിന് നേതൃത്വം വഹിക്കുന്നതും. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി അദ്ദേഹം കറുത്ത വസ്ത്രം അണിഞ്ഞ് എത്തിയിരുന്നു. മോദിയെ ആന്ധ്രാക്കാര്‍ എല്ലാം ഒന്നടങ്കം ഓടിക്കുന്ന ചിത്രവും ഈ നിരയില്‍ ഉണ്ട്.
ഇന്നലെ തിരുപ്പതി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ‘മോദി ഗോ ബാക്ക്’ വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അസമിലെത്തിയ മോദിയെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here