രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐബിക്ക് കത്ത് നല്‍കി

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതിയും അധോലോക നായകനുമായ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഐബിക്ക് കത്ത് നല്‍കി.

ബെംഗളൂരുവിലെ ഓഫിസിലാണ് കത്ത് കൈമാറിയത്. അറസ്റ്റിലായ പൂജാരിയെ സെനഗലില്‍ നിന്നുും ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തത്. അതിന്റെ ആദ്യ പടിയായി ആണ് പൂജാരിയെ വിട്ടുകിട്ടാന്‍ കത്ത് നല്‍കിയത്. ഈ കത്ത് ഇന്ത്യന്‍ എംബസി വഴി ഐബി സെനഗലിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here