എ‍ഴുത്തിലും സജീവമാവുകയാണ് നടന്‍ ഇബ്രാഹിം കുട്ടി

അഭിനയ രംഗത്തിനുപരി എ‍ഴുത്തിലും സജീവമാവുകയാണ് നടന്‍ ഇബ്രാഹിം കുട്ടി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍കൂടിയായ ഇബ്രാഹിംകുട്ടിയുടെ ആദ്യ നോവലായ ദക്ഷിണായനം ക‍ഴിഞ്ഞ് എന്ന പുസ്തകമാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ രഞ്ജി പണിക്കരും സംവിധായകന്‍ സിദ്ദിഖും ചേര്‍ന്ന് പ്രകാശനം ചെയ്തത്.

മനസിലെ ആശയങ്ങളും ഭാവനകളും ഓര്‍മ്മകളും അക്ഷരങ്ങളുടെ രൂപത്തില്‍ തെളിയുമ്പോള്‍ ഇബ്രാഹിം കുട്ടി അത് കടലാസില്‍ കുറിച്ചുവെക്കുമായിരുന്നു.

പിന്നീട് അത് കഥാ സമാഹാരമായി പുറത്തിറക്കി.സുഹൃത്തുക്കളുടെ പ്രേരണയാല്‍ എ‍ഴുത്ത് തുടര്‍ന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദക്ഷിണായനം ക‍ഴിഞ്ഞ് പിറവിയെടുത്തു.

നോവലിന്‍റെ ഉള്ളടക്കമെന്തെന്ന് ചുരുങ്ങിയ വാക്കുകളില്‍ ഇബ്രാഹിം കുട്ടി പങ്കുവെച്ചു.

“കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും ദില്ലിയിലെത്തുകയും ഏതാനും നാളുകള്‍ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍റെ വിവിധങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളാണ് നോവലായി മാറിയത്”

ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സിനിമയ്ക്ക് വേണ്ടി എ‍ഴുതുമോ എന്ന ചോദിച്ചപ്പോള്‍ അതെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നായിരുന്നു ഇബ്രാഹിംകുട്ടിയുടെ മറുപടി.

കൃതി സാംസ്ക്കാരികോത്സവത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ രണ്‍ജി പണിക്കരും സംവിധായകന്‍ സിദ്ദിഖും ചേര്‍ന്ന് നോവലിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു.

ഇനിയും എ‍ഴുത്ത് തുടരുമെന്ന് മറുപടി പ്രസംഗത്തില്‍ ഇബ്രാഹിംകുട്ടി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News