കറുത്ത പൊന്നിന്റെ വൈവിധ്യങ്ങള്‍ തേടിയിറങ്ങിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍

കറുത്ത പൊന്നിന്റെ വൈവിധ്യങ്ങള്‍ തേടിയിറങ്ങിയ മെക്കാനിക്കല്‍ എഞ്ചിനീയറുടെ തോട്ടത്തില്‍ ഇപ്പോഴുള്ളത് 43 ഇനം കുരുമുളക് തൈകള്‍.

കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബിജു നാരായണനാണ് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് കുരുമുളക് കൃഷിയില്‍ വിജയ ഗാഥ രചിക്കുന്നത്. ഈ യുവ കര്‍ഷകന്റെ പെപ്പര്‍ ഗാര്‍ഡന്‍ എന്ന കുരുമുളക് തോട്ടത്തില്‍ കൃഷി രീതികള്‍ നേരിട്ട് കാണാനും നിരവധി പേരെത്തുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന ബിജു നാരായണന്‍ കറുത്ത പൊന്നിന്റെ വൈവിധ്യങ്ങള്‍ തേടിയിറങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ വയത്തൂരിലുള്ള പെപ്പര്‍ ഗാര്‍ഡന്‍ എന്ന തോട്ടത്തില്‍ ഇപ്പോള്‍ 43 ഇനം കുരുമുളകുകള്‍ ഉണ്ട്.

കുരുമുളക് ഇനങ്ങള്‍ തേടി ബിജു നാരായണന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു.അന്യം നിന്നു പോകുന്ന കുരുമുളക് ഇനങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുകയും തുടക്കക്കാര്‍ക്ക് കുരുമുളക് കൃഷിയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നത് ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍.

കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ കുരുമുളകിനെ കുറിച്ച് ആര്‍ക്കും അറിയാത്ത അറിവുകളുമായി ബിജു നാരായണന്‍ ഉണ്ടാകും.

കല്ലുവെള്ളി ,കരിമുണ്ടി,കരിങ്കൊട്ട, ഉതിരംകൊട്ട തുടങ്ങിയ അന്യം നിന്നുപോകുന്ന കുരുമുളക് ഇനങ്ങള്‍ ബിജു നാരായണengineerന്റെ പെപ്പര്‍ ഗാര്‍ഡനില്‍ ഉണ്ട്.കേരളത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി പേരാണ് വ്യത്യസ്തമായ രീതിയിലുള്ള കുരുമുളക് കൃഷിയെ കുറിച്ച് പഠിക്കാന്‍ ബിജു നാരായണന്റെ തോട്ടത്തില്‍ എത്താറുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News