മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി മുസ്ലിം ലീഗ് നിര്‍ണായക യോഗം ഇന്ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കാണ് യോഗം.
മുഴുവന്‍ എംഎല്‍എമാരോടും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും മുന്‍പേ മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായാണ് യോഗം.
സീറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടെന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം യോഗത്തില്‍ ചര്‍ച്ചയാകും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും ജനവിധി തേടാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here