കൊല്ലം തുറമുഖത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ തടസപ്പെടുത്തുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കൊല്ലം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തങ്ങള്‍ മത്സ്യതൊഴിലാളികള്‍ തടസപ്പെടുത്തുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി.ജെ. മെഴ്‌സിക്കുട്ടിയമ്മ. കശുവണ്ടി തൊഴിലാളികള്‍ക്കുകൂടി ഗുണകരമാകുന്ന പദ്ധതിയാണ് പ്രേമചന്ദ്രന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരത്തൊട് ചേര്‍ന്ന് പതിമൂന്ന് ഹെക്ടര്‍ സ്ഥലം റവന്യു വകുപ്പ് തുറമുഖ വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി കൊല്ലം പോര്‍ട്ടിനൊട് ചേര്‍ന്ന് തുറമുഖ വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതൊടെയാണ് മത്സ്യ തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത്.

ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. തീരദേശ വാസികളെ കൂട്ടത്തൊടെ കൂടിയൊഴിപ്പിക്കുമെന്ന പ്രചരണത്തിനു പിന്നില്‍ പ്രേമചന്ദ്രനാണെന്ന് സംശയം ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മത്സ്യ തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമെ തീരത്ത് നടത്തു. തെറ്റിദ്ധാരണ മൂലമാണ് വികസന പ്രവര്‍ത്തനങ്ങള്‍ മത്സ്യ തൊഴിലാളികള്‍ തടസപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News